തിരുവല്ല : മണ്ണുമായി ഉള്ള ബന്ധം പുതുതലമുറയ്ക്ക് അന്യമായിരിക്കുന്നുവെന്നും സർക്കാർ നടപ്പാക്കുന്ന തരിശു രഹിത കേരളം എന്ന പദ്ധതിയിലൂടെ പുതു തലമുറയെ കൃഷിയിലേക്ക് ആകൃഷ്ടരാനാക്കാനുള്ള സംരംഭം ഏറ്റവും സ്വാഗതാർഹമാണെന്ന് മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പ പ്രസ്താവിച്ചു. കവിയൂർ പുഞ്ചയുടെ ഭാഗമായി ബിലിവേഴ്സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള പാടത്ത് വിതയുത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം അതിഭദ്രാസന സഹായമെത്രാൻ മാത്യുസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പാ.
കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം എസ്.വി.സുബിൻ മുഖ്യാതിഥിയായി.മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ദിനേശ് കവിയൂർ,ഭദ്രാസന സെക്രട്ടറി റവ.ഫാ.റെജി കെ തമ്പാൻ, ഭദ്രാസന പിആർഒ സിബി സാം തോട്ടത്തിൽ, റവ.ഫാ.ഷിജു മാത്യു, ഗ്രാമപഞ്ചായത്തംഗം ദീപ്തി കുര്യൻ, പാടശേഖര സമിതി ഭാരവാഹികളായ രാജേഷ് കാടമുറി, സതീഷ് കുമാർ,രാജശേഖരൻ പിള്ള എന്നിവർ ആശംസകൾ അറിയിച്ചു.