കൊച്ചി:അംഗീകാരം ലഭിക്കുന്നവര്‍ക്കെതിരെ സംസാരിക്കുന്നത് മലയാളിയുടെ ഡിഎന്‍എ പ്രശ്‌നമാണെന്ന് കണ്ണന്താനം.നമ്പി നാരായണന് പദ്മശ്രീ നല്‍കിയതിനെ വിമര്‍ശിച്ച സെന്‍കുമാറിനെതിരെയാണ് മന്ത്രിയുടെ പരോക്ഷ പ്രസ്താവന.ഈ അവാര്‍ഡ് വിവാദമാക്കാതെ ആഘോഷിക്കണം.നമ്പി നാരായണന് കിട്ടിയ അംഗീകാരം മലയാളിക്ക് കിട്ടിയ അംഗീകാരമാണെന്നും കണ്ണന്താനം പറഞ്ഞു.
സെന്‍കുമാറിന് അഭിപ്രായം പറയാന്‍ അവകാശമുണ്ട്.എന്നാല്‍ സെന്‍കുമാര്‍ ബിജെപി അംഗമല്ലെന്നും കണ്ണന്താനം പറഞ്ഞു.നമ്പി നാരായണന് ശരാശരിക്കും താഴെ നില്‍ക്കുന്ന ശാസ്ത്രജഞനാണെന്നും പദ്്മ പുരസ്‌കാരം എന്തിനു നല്‍കിയതെന്ന് അധികൃതര്‍ വിശദമാക്കണമെന്നും സെന്‍കുമാര്‍ വിമര്‍ശിച്ചിരുന്നു. ഇങ്ങനെ പോയാല്‍ ഗോവിന്ദച്ചാമിക്കും അമീറുല്‍ ഇസ്ലാമിനും മറിയം റഷീദയ്ക്കും പദ്മഭൂഷന്‍ കിട്ടുമോ എന്നും സെന്‍കുമാര്‍ പരിഹസിച്ചിരുന്നു.