ജയ്പൂര്‍:രാജ്യം ഉറ്റുനോക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വിധിയറയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.അഞ്ചിടത്തും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരികയാണ്.ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. തെലങ്കാനയില്‍ പക്ഷേ ടിആര്‍എസ് കോണ്‍ഗ്രസിനെ പിന്നിലാക്കി കുതിക്കുകയാണ്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നിലാണ്.
മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.കോണ്‍ഗ്രസ് 108 സീറ്റിലും ബിജെപി 101 സീറ്റിലും മുന്നേറുകയാണ്.
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസ് -54 ബിജെപി- 30 മറ്റുള്ളവര്‍- 6 എന്നിങ്ങനെയാണ് സീറ്റ് നില.
തെലങ്കാനയില്‍ കോണ്‍ഗ്രസിനെ പിന്നിലാക്കി ടിആര്‍എസ് അധികാരത്തിലേക്ക്.ടിആര്‍എസ് 60 സീറ്റിലും കോണ്‍ഗ്രസ് 32 സീറ്റിലും മറ്റുകക്ഷികള്‍11 സീറ്റിലും മുന്നേറ്റം തുടരുകയാണ്. മിസോറാമില്‍ എംഎന്‍എഫ് 16 കോണ്‍ഗ്രസ്-13 മറ്റുള്ളവര്‍ -3 എന്നിങ്ങനെയാണ് സീറ്റ് നില.