അടൂര്‍:അടൂരിലെ സ്വകാര്യ ആയുര്‍വേദ സ്ഥാപനത്തില്‍ നിന്നും കാണാതായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളെ മഹാരാഷ്ട്രയില്‍ കണ്ടെത്തി.രണ്ട് ആണ്‍കുട്ടികള്‍ക്കൊപ്പം രത്‌നഗിരിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.ഇവര്‍ക്കൊപ്പം രണ്ട് ആണ്‍കുട്ടികളും ഉണ്ടായിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു കേരളത്തിലേക്കു തിരിച്ചു.പെണ്‍കുട്ടികള്‍ സീതത്തോട്,മലപ്പുറം,പൂനെ സ്വദേശിനികളാണ്.
ഇന്നു രാവിലെയാണ് സ്ഥാപനത്തിന്റെ ഹോസ്റ്റല്‍ വാര്‍ഡന്‍ പെണ്‍കുട്ടികളെ കാണാനില്ലെന്ന് അടൂര്‍ പോലീസില്‍ പരാതി നല്‍കിയത്.ഇന്നലെ വൈകിട്ട് സൂപ്പര്‍മാര്‍ക്കറ്റിലേക്കെന്നും പറഞ്ഞ് പുറത്തുപോയ പെണ്‍കുട്ടികള്‍ തിരികെയെത്തിയില്ലെന്നായിരുന്നു പരാതി.ഇവരുടെ മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫായിരുന്നു.മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയുടെ ബന്ധുവിനെയും ഇവര്‍ക്കൊപ്പം കാണാതായതായി പൊലീസിനു വിവരം ലഭിച്ചിരുന്നു.
തിരുവല്ല റെയില്‍വേ സ്റ്റേഷനിലേക്ക് ഇവര്‍ ഓട്ടോയില്‍ കയറി പോകുന്നത് കണ്ടെതായി ചിലര്‍ പൊലീസിനെ അറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ക്കൊപ്പമുള്ള ഒരാള്‍ മലപ്പുറം സ്വദേശിയും ഒരാള്‍ പൂനെ സ്വദേശയുമാണ്.