തൊടുപുഴ:ഇടുക്കിയിലേതുള്‍പ്പെടെയുള്ള സംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറന്നതില്‍ സര്‍ക്കാരിനും വൈദ്യുതി ബോര്‍ഡിനും പാളിച്ച പറ്റിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി.അണക്കെട്ടുകള്‍ തുറന്നത് എല്ലാ മുന്നൊരുക്കങ്ങളോടും കൂടെയാണെന്നും മന്ത്രി തൊടുപുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
അണക്കെട്ട് തുറന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനാവശ്യ വിവാദം ഉണ്ടാക്കുകയാണ്.എല്ലാ കാര്യങ്ങളിലും തൃപ്തി അറിയിച്ച ശേഷം ചെന്നിത്തല മലക്കം മറിഞ്ഞതിന്റെ കാരണം വ്യക്തമല്ലെന്നും ഒരുമിച്ച് നില്‍ക്കേണ്ട സമയത്തെ ഇത്തരം വിവാദങ്ങള്‍ കേരളത്തിന് നാണക്കേടാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
25 ലക്ഷത്തോളം പേരുടെ വൈദ്യുതി കണക്ഷന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.ഇത് യുദ്ധകാലാടിസ്ഥാനത്തില്‍ പുന:സ്ഥാപിക്കുകയാണ് കെ.എസ്.ഇ.ബിക്കു മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്നും മന്ത്രി പറഞ്ഞു.