ദില്ലി:അനുകൂല വിധി കിട്ടാത്തതിനെത്തുടര്‍ന്ന് സുപ്രീംകോടതിക്ക് മുമ്പില്‍ ആത്മഹത്യാശ്രമം. മധ്യവയസ്‌കനായ ഒരാളാണ് സുപ്രീംകോടതിക്കു മുന്നില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചത്.ഇതു കണ്ട മാധ്യമപ്രവര്‍ത്തകരാണ് സുരക്ഷാ ജീവനക്കാരെ വിവരമറിയിച്ചത്.തുടര്‍ന്ന് സുരക്ഷാ ജീവനക്കാരെത്തി ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇയാള്‍ക്ക് എന്തു കേസുമായി ബന്ധപ്പെട്ട വിധിയാണ് ലഭിച്ചതെന്നോ ഇയാളുടെ പേരോ മറ്റുവിവരങ്ങളോ ഒന്നും ലഭ്യമായിട്ടില്ല.