വാഷിംഗ്ടന്‍:അമേരിക്കയില്‍ മൂന്നു വയസ്സുകാരി ഷെറിന്‍
മാത്യൂസ് കൊല്ലപ്പെട്ട കേസില്‍ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിന് ജീവപര്യന്തം. ഡാലസ് കോടതിയാണ് ശിക്ഷ വിധിച്ചത്.എറണാകുളം സ്വദേശിയായ വെസ്‌ലി മാത്യൂസിനെതിരെ കൊലക്കുറ്റമാണ് കോടതി ചുമത്തിയിരുന്നത്.കേസില്‍ പ്രതിയായിരുന്ന വെസ്‌ലിയുടെ ഭാര്യ സിനി മാത്യൂസ് പതിനഞ്ച് മാസത്തെ ജയില്‍ വാസത്തിനുശേഷം മോചിതയായിരുന്നു.
2017 ഒക്ടോബറിലാണ് ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ടത്.
കുട്ടി പാല്‍കുടിക്കാന്‍ വിസമ്മതിച്ചപ്പോള്‍ വീടിനു പുറത്തിറക്കി നിര്‍ത്തിയെന്നും പീന്നീട് കുട്ടിയെ കാണാതായെന്നുമാണ് വെസ്ലി പോലീസിനോടു പറഞ്ഞത്.എന്നാല്‍ ദിവസങ്ങള്‍ക്കുശേഷം കുറച്ചകലെയുള്ള കലുങ്കിനടിയില്‍ നിന്നും കുട്ടിയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് വെസ്‌ളിയെ ചോദ്യം ചെയ്തപ്പോള്‍ പാല്‍ കുടിച്ച സമയത്ത് തൊണ്ടയില്‍ കുടുങ്ങിയാണ് ഷെറിന്‍ മരിച്ചതെന്ന് മൊഴി നല്‍കി.
വെസ്‌ലി മാത്യൂസും സിനിയും ബിഹാറില്‍ നിന്നുമാണ് ഷെറിനെ ദത്തെടുത്തത്.ഇവര്‍ക്ക് മറ്റൊരു മകള്‍ കൂടിയുണ്ട്.

ഷെറിനെ വീട്ടില്‍ തനിച്ചാക്കി പോയി അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നതായിരുന്നു സിനിക്കെതിരെ ചുമത്തിയ കുറ്റം.കുട്ടിക്ക് മാനസീകാരോഗ്യപ്രശ്‌നങ്ങളുണ്ടെന്നു മനസിലാക്കിയ ദമ്പതികള്‍ കുഞ്ഞിനെ ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഷെറിനെ ശാരീരികമായി ഉപദ്രവിക്കുകയും കടുത്ത് അവഗണന കാണിക്കുകയും ചെയ്തിരുന്നതായും പറയപ്പെടുന്നു. കുട്ടിക്ക് പോഷകാഹാരവും നല്‍കിയിരുന്നില്ല.