മാണ്ഡ്യ (കര്‍ണാടക):കണ്‍മുന്നില്‍ സ്വന്തം അമ്മയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച സുഹൃത്തിന്റെ തലയറുത്തെടുത്ത് അതിക്രൂരമായി കൊലപ്പെടുത്തി.മനസാക്ഷി മരവിപ്പിക്കുന്ന സംഭവമുണ്ടായത് കര്‍ണാടകയിലെ മാണ്ഡ്യയിലാണ്.പശുപതിയെന്ന യുവാവാണ് തന്റെ സുഹൃത്തായ ഗിരീഷിനെ കൊലപ്പെടുത്തിയശേഷം അയാളുടെ തലയുമായി പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.
തന്റെ അമ്മയ്‌ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിക്കുകയും തുടര്‍ന്ന് ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഗിരീഷുമായി പശുപതി വഴക്കുണ്ടാക്കുകയും ഒടുവില്‍ വാള്‍കൊണ്ട് ഗിരീഷിന്റെ തലയറുത്തെടുക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ അറുത്തെടുത്ത തലയുമായി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയുമായിരുന്നു.