ന്യൂഡല്‍ഹി:അയോധ്യാ കേസ് അഞ്ചംഗ ഭരണഘടനാ ബഞ്ചിന് വിട്ടു.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ,എന്‍ വി രമണ,യു യു ലളിത്,ഡി വൈ ചന്ദ്രചൂഢ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.ഈ മാസം 10 ന് കേസ് പരിഗണിക്കും.ബാബറിമസ്ജിദ് തര്‍ക്കഭൂമി വിഭജിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെയുള്ള 16 അപ്പീലുകളാണ് ഭരണഘടനാ ബഞ്ചിന്റെ പരിഗണയില്‍ വരുന്നത്.
ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്തെ 2.77 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കും തുല്യമായി വീതിച്ചുനല്‍കിയാണ് അലഹബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.ഈ വിധിക്കെതിരായാണ് അപ്പീലുകള്‍ സമര്‍പ്പിക്കപ്പെട്ടത്.