പത്തനംതിട്ട:അയ്യപ്പ ഭക്തന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പത്തനംതിട്ടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.ശബരിമല കര്‍മ്മസമിതി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പന്തളം സ്വദേശി ശിവദാസ് എന്ന അയ്യപ്പഭക്തനെയാണ് ളാഹക്ക് സമീപം കമ്പകത്തും വളവിലെ കൊക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഒക്‌ടോബര്‍ 17 നാണ് ശിവദാസിനെ കാണാതായത്.തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.പോലീസ് ലാത്തിച്ചാര്‍ജില്‍ ഭയന്നോടികാട്ടിലകപ്പെട്ടാണ് ശിവരാജന്‍ മരിച്ചതെന്നാണ് ബിജെപി ആരോപിക്കുന്നത്.എന്നാല്‍ ശിവദാസിന്റേത് അപകട മരണമാണെന്ന് പൊലീസ് അറിയിച്ചു.