ആലപ്പുഴ  :അരൂരിലെ ഇടതുപക്ഷ സ്ഥാനാർഥിക്കെതിരെ ഗുരുതരമായ ആരോപണമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉയർത്തിയിരിക്കുന്നത്‌ .ഇടതു സ്ഥാനാർഥി മനു സി പുളിക്കലിന്റെ കുടുംബ പാരമ്പര്യം കമ്മ്യൂണിസ്റ്റുകാരെ ഒറ്റുകൊടുത്തതാണ് എന്നാണു മുല്ലപ്പള്ളി ആരോപിക്കുന്നത് .തൻ വെറുതെ പറയുന്നതല്ല, വസ്തുതകളുടെ പിൻബലത്തോടെയാണ് കാര്യങ്ങൾ പറയുന്നത് എന്ന് മുല്ലപ്പള്ളി പറയുന്നു .പുന്നപ്ര- വയലാർ വെടിവയ്പ്പിന് ശേഷം ആ  കുടുംബം പട്ടാളത്തിന് വിരുന്നൊരുക്കി എന്നാണു കോൺഗ്രസ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിക്കുന്നത് . മനു സി പുളിക്കലിന്റെ സ്ഥാനാർത്ഥിത്വം കമ്മ്യൂണിസ്റ്റുകാരോട് ചെയ്ത വഞ്ചനയാണ് മുല്ലപ്പള്ളി കൂട്ടിച്ചേർത്തു .
മുല്ലപ്പള്ളി രാമചന്ദ്രന് പുന്നപ്ര -വയലാർ സമര ചരിത്രമറിയില്ല എന്ന് സജി ചെറിയാൻ എം എൽ എ പറഞ്ഞു .മുല്ലപ്പള്ളിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു .