ന്യൂഡല്‍ഹി:നോട്ടുനിരോധനത്തെ വിമര്‍ശിച്ച കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.അഴിമതിക്കേസില്‍ ജാമ്യത്തിലിറങ്ങിയ അമ്മയ്ക്കും മകനും ആരുടേയും സത്യസന്ധത അളക്കാനുള്ള അര്‍ഹതയില്ലെന്ന് മോദി പറഞ്ഞു.ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജാമ്യമെടുത്ത രാഹുല്‍ ഗാന്ധിയേയും സോണിയാഗാന്ധിയെയും പരാമര്‍ശിച്ചാണ് മോദി ഇത് പറഞ്ഞത്.നോട്ട് നിരോധനം മൂലമാണ് അവര്‍ക്ക് ജാമ്യത്തിലിറങ്ങേണ്ടി വന്നതെന്നുള്ള കാര്യം മറക്കരുതെന്നും മോദി ഓര്‍മിപ്പിച്ചു.
നോട്ടുനിരോധന വിഷയത്തില്‍ രാഹുലും സോണിയയും മോദിയെ നിരന്തരം വിമര്‍ശിച്ചിരുന്നു. നോട്ടുനിരോധനത്തിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രൂക്ഷമായ വിര്‍മശനമുന്നയിച്ചിരുന്നു.നോട്ടുനിരോധനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.