മഞ്ചുവാര്യര്‍ ആദ്യമായി അഭിനയിച്ച തമിഴ്ചിത്രം അസുരന്‍ 100 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്. ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറികൊണ്ടിരിക്കുന്നു. അതേ സമയം സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ നായികയായി മഞ്ജുവിനെ പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. രജനി ഇപ്പോള്‍ അഭിനയിക്കുന്ന എ ആർ മുരുകദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാറിന് ശേഷമുള്ള തലൈവര്‍ 168 എന്ന ചിത്രത്തിലേക്കാണ് നായികയായി മഞ്ജുവാര്യരുടെ പേര് പറഞ്ഞ് കേള്‍ക്കുന്നത്. അജിത്തിന്റെ വിശ്വാസത്തിന് ശേഷം സിരുത്തൈ ശിവയാണ് രജനിയുടെ പുതിയ സിനിമയുമായി എത്തുന്നത്. സണ്‍ പിക്‌ചേഴ്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സിനിമയെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം നിരവധി ചിത്രങ്ങളുമായാണ് മഞ്ജു മുന്നോട്ട് പോകുന്നത്. സ്‌റ്റൈല്‍ മന്നനൊപ്പമുള്ള  സിനിമ മഞ്ജുവിന്റെ കരിയറിനെ മാറ്റിമറിക്കും.