കു​വൈ​ത്ത്​ സി​റ്റി: വി​ദേ​ശി​ക​ൾ​ക്ക് പു​തു​ക്കി​യ ചി​കി​ത്സാ​ഫീ​സ്​ ഞാ​യ​റാ​ഴ്​​ച പ്രാ​ബ​ല്യ​ത്തി​ലാ​യെ​ങ്കി​ലും വാ​ഹ​നാ​പ​ക​ടം പോ​ലു​ള്ള അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ഫീ​സ്​ അ​ട​ച്ചാ​ലേ ചി​കി​ത്സ ആ​രം​ഭി​ക്കൂ എ​ന്ന നി​ബ​ന്ധ​ന ബാ​ധ​ക​മാ​യി​രി​ക്കി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ജ​മാ​ൽ അ​ൽ ഹ​ർ​ബി പ​റ​ഞ്ഞു. പ​രി​ഷ്ക​രി​ച്ച ഫീ​സ്​ ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്ക​വേ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്.

ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​നു​യോ​ജ്യ​മാ​യ നി​ല​പാ​ട് എ​ടു​ക്കാ​നു​ള്ള അ​വ​കാ​ശം ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ​മാ​ർ​ക്കും വ​കു​പ്പ്​ മേ​ധാ​വി​ക​ൾ​ക്കു​മു​ണ്ട്​. രോ​ഗി​യു​ടെ ജീ​വ​ന് പ്രാ​ധാ​ന്യം ന​ൽ​കി മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടും വ​കു​പ്പ്​ മേ​ധാ​വി​ക​ളു​ടെ നി​ർ​ദേ​ശ​വും പ​രി​ഗ​ണി​ച്ച് ആ​ദ്യം ചി​കി​ത്സ ആ​രം​ഭി​ക്കും. ആ​ഗോ​ളാ​ടി​സ്​​ഥാ​ന​ത്തി​ൽ ചി​കി​ത്സാ സേ​വ​ന ​ഫീ​സി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന്​ മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ൾ, അ​നു​ബ​ന്ധ യ​ന്ത്ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ല​യി​ലും വ​ലി​യ വ​ർ​ധ​ന​യാ​ണ്​ ഉ​ണ്ടാ​യ​ത്. ഈ ​രം​ഗ​ത്ത്​ വ​ൻ തു​ക​യാ​ണ് സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ​നി​ന്ന് പ്ര​തി​വ​ർ​ഷം ചെ​ല​വ​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ത് കു​റ​ച്ചെ​ങ്കി​ലും തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ പ​രി​ഷ്ക​രി​ച്ച ഫീ​സ്​ ഘ​ട​ന ന​ട​പ്പാ​ക്കി​യ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ചി​കി​ത്സാ സേ​വ​ന​ങ്ങ​ൾ​ക്ക് പ​ക​ര​മാ​യി വി​ദേ​ശി​ക​ളി​ൽ​നി​ന്ന് ഈ​ടാ​ക്കി​യി​രു​ന്ന ഫീ​സ്​ ഘ​ട​ന​ക്ക് 24 വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ട്. 1993 മു​ത​ൽ​ക്കു​ള്ള ഫീ​സ്​ ഘ​ട​ന​യാ​യി​രു​ന്നു ഇ​തു​വ​രെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ന​ട​പ്പാ​ക്കി​യി​രു​ന്ന​ത്.

എ​ന്നാ​ൽ, ചി​കി​ത്സാ സേ​വ​ന ഫീ​സ്​ വ​ർ​ധി​പ്പി​ച്ചെ​ന്ന് ക​രു​തി വി​ദേ​ശി​ക​ളി​ൽ​നി​ന്ന് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ തു​ക ഈ​ടാ​ക്കു​ന്ന​ത് നി​ർ​ത്തി​വെ​ക്കി​ല്ലെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. ഇ​ഖാ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ങ്കി​ൽ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ ഫീ​സ്​ അ​ട​ച്ചി​രി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന തു​ട​രു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.