തിരുവനന്തപുരം: പെരുമ്പാവൂരില്‍ ആംബുലന്‍സിന്റെ വഴി തടഞ്ഞ സംഭവം നടക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നു മനുഷ്യാവകാശ കമ്മിഷന് ചെയര്മാന് പി.മോഹനദാസിന്റെ വിമര്‍ശനം. പൊലീസ് കേസ് എടുത്തതിനാല്‍ മനുഷ്യാവകാശ കമ്മിഷന് നടപടിയിലേക്കു നീങ്ങുന്നില്ല. അല്ലെങ്കില്‍ കേസെടുക്കുമായിരുന്നുവെന്നും കമ്മിഷന് അറിയിച്ചു.
ശ്വാസതടസ്സം നേരിട്ട് അത്യാസന്ന നിലയിലായ നവജാത ശിശുവുമായി കളമശ്ശേരിയിലെ എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോയ ആംബുലന്‍സിന്റെ മുന്നിലാണ് കാര്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചത്. വഴിമുടക്കിയ കാര്‍ അലക്ഷ്യമായാണ് ഓടിച്ചതെന്നു മാതാപിതാക്കള്‍ പറഞ്ഞു. കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ അഞ്ചുമിനിറ്റ് വൈകിയെങ്കില്‍ ജീവന് നഷ്ടപ്പെട്ടേനെ. പ്രസവിച്ച് 15 മിനിറ്റുമാത്രം പിന്നിട്ട കുഞ്ഞിനെയാണ് ആംബുലന്‍സില്‍ കൊണ്ടുപോയത്. കുഞ്ഞ് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണെന്നും മാതാപിതാക്കള്‍ പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് അഞ്ചിനാണു കുട്ടിയുമായി ആംബുലന്‍സ് ്രൈഡവര്‍ പി.കെ മധു താലൂക്ക് ആശുപത്രിയിലേക്കു പുറപ്പെട്ടത്. കുഞ്ഞുമായി പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍നിന്നു പോയ ആംബുലന്‍സിനെ കെഎല്‍ 17 എല്‍ 202 എന്ന നമ്പരിലുള്ള കാര്‍ മുന്നിലേക്കു കടത്തിവിട്ടില്ല. സാധാരണ 15 മിനിറ്റിനുള്ളില്‍ കളമശ്ശേരിയില്‍ എത്താറുള്ള ആംബുലന്‍സ് 35 മിനിറ്റ് കൊണ്ടാണ് എത്തിയത്. ആംബുലന്‍സിനു വഴികൊടുക്കാതെ പായുന്ന കാറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെ കാറിന്റെ ഉടമ നിര്‍മല്‍ ജോസിനെതിരെ മോട്ടോര്‍വാഹന വകുപ്പ് നടപടിയെടുത്തിട്ടുണ്ട്.
ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനാണു തീരുമാനം.
പെരുമ്പാവൂരില്‍നിന്നു വരുന്നവഴി ആലുവ രാജഗിരി ആശുപത്രിക്കു സമീപത്താണ് വെള്ള കാര്‍ ആംബുലന്‍സിനു മുന്നില്‍ കയറിയത്. അത്യാഹിത സൂചന നല്കുന്ന ലൈറ്റ് പ്രവര്‍ത്തിപ്പിച്ചെങ്കിലും കാര്‍ വഴിമാറാതെ മുന്നില്‍ത്തന്നെ ഓടുകയായിരുന്നുവെന്ന് ആംബുലന്‍സ് ്രൈഡവര്‍ പറയുന്നു. ആംബുലന്‍സിനു കടന്നുപോകാനുള്ള സൗകര്യം ഒരുക്കാനുള്ള സാഹചര്യം പലതവണ ലഭിച്ചെങ്കിലും കാര്‍ ്രൈഡവര്‍ വഴിമാറിക്കൊടുത്തില്ലെന്നാണ് ആക്ഷേപം.