ഒരു മാസം മുൻപ് ആം ആദ്മി പാർട്ടി വിട്ട് കോൺഗ്രസിലേക്ക് മടങ്ങുകയാണെന്ന് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ദില്ലി സ്പീക്കർ രാം നിവാസ് ഗോയൽ അൽക്ക ലാംബയെ കൂറുമാറ്റ നിരോധന നിയമപ്രകാരം നിയമസഭയിൽ നിന്ന് അയോഗ്യയാക്കാനുള്ള നീക്കം ആരംഭിച്ചത് .ഇപ്പോൾ അവരെ അയോഗ്യയാക്കിക്കൊണ്ടുള്ള തീരുമാനമായി .ലാംബയുടെ അയോഗ്യത സെപ്റ്റംബർ ആറു മുതൽ പ്രാബല്യത്തിൽ വരും.ശ്രീമതി ലാംബയുടെ അയോഗ്യതയോടെ ചാന്ദ്‌നി ചൗക്ക് അസംബ്ലി സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് ദില്ലിയിൽ ഉടനെ നടക്കാനിരിക്കുന്നതിനാൽ ഒട്ടും പ്രസക്തമല്ല ഈ ഒഴിവ്.