ന്യൂഡല്‍ഹി :കടലില്‍ എവിടെ നിന്നും ആണവശേഷിയുള്ള ബാലിസ്റ്റിസ് മിസൈല്‍ തൊടുക്കാവുന്ന അന്തര്‍വാഹിനിയായ ഐഎന്‍എസ് അരിഹന്ത് സേനയുടെ ഭാഗമായി.അരിഹന്ത് നിരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇതോടെ കര, സമുദ്രം, ആകാശമാര്‍ഗം ആണവ മിസൈല്‍ വിക്ഷേപിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഇടം നേടി.അമേരിക്ക,റഷ്യ, ഫ്രാന്‍സ്,യുകെ,ചൈന എന്നീ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും എത്തിയത്.
കടലില്‍ നിരീക്ഷണസംവിധാനങ്ങളുടെ കണ്ണില്‍ പെടാതെ ഒളിച്ചിരുന്ന് മിസൈല്‍ തൊടുക്കാന്‍ അരിഹന്തിനാവും. ശത്രു രാജ്യങ്ങളുടെ തീരത്തിനടുത്തെത്തി മിസൈല്‍ തൊടുക്കാം എന്ന പ്രത്യേകതയുമുണ്ട്.
അണുവായുധങ്ങളുടെ പേരില്‍ ബ്ലാക്ക്മെയിലിംഗ് നടത്തുന്നവര്‍ക്കുള്ള ഇന്ത്യയുടെ മറുപടിയാണ് അരിഹന്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു.ശത്രുക്കളില്‍ നിന്ന് 130 കോടി ജനങ്ങളെ സംരക്ഷിക്കാനുള്ള നിര്‍ണ്ണായക ശേഷി ഇന്ത്യയ്ക്കായെന്നും ഇന്ത്യക്കെതിരെ ആരുടെയും ഭീഷണിയും സാഹസവും ഇനി വേണ്ടെന്നും മോദി മുന്നറിയിപ്പ് നല്കി.