കൊല്ലം:ആര്‍എസ്എസിനും ബിജെപിക്കുമെതിരെ കടുത്ത വിമര്‍ശനവുമായി രാഹുല്‍ഗാന്ധിയുടെ കേരളത്തിലെ പ്രചരണം.അമിത്ഷാ പറഞ്ഞതല്ല കേരളമെന്നും ിവിടുത്തെ സഹിഷ്ണുതയയാണ് തന്നെ ആകര്‍ഷിച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.കേരളം രാജ്യത്തിനാകെ മാതൃകയാണ്.തെക്കേ ഇന്ത്യയില്‍ നിന്ന് മത്സരിക്കുന്നതിനുള്ള തീരുമാനം രാജ്യത്തിനാകെയുള്ള സന്ദേശമാണെന്നും പത്തനാപുരത്തെ പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
ബിജെപിയും ആര്‍എസ്എസും അവരുടെതല്ലാത്ത എല്ലാ ശബ്ദങ്ങളും അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്.ആശയങ്ങളോട് യോജിക്കാത്തവരെ തകര്‍ക്കുകയാണ് സംഘപരിവാര്‍ നയം.കോണ്‍ഗ്രസ് എന്ന ആശയത്തെ തന്നെ തുടച്ച് നീക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പക്ഷെ ഞങ്ങള്‍ നിങ്ങളോട് പോരാടും നിങ്ങളെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കും അങ്ങനെ നിങ്ങള്‍ തെറ്റാണെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യ ഒരേയൊരു ചിന്തയുടെ ഇടമല്ല ഒരുപാട് ചിന്തകളുടെ സമന്വയമാണെന്ന സന്ദേശമാണ് നല്‍കുന്നത്.ഈ രാജ്യത്തെ ഓരോ വ്യക്തിയും ഏത് മതത്തില്‍ പെട്ട ആളായാലും സന്തോഷത്തോടെ ഓരോ വ്യക്തിയും ജീവിക്കണം.
നികുതി വര്‍ദ്ധിപ്പിക്കാതെ അനില്‍ അംബാനിയെപ്പോലുള്ളവരില് നിന്നുമുള്ള തുകയാണ് പാവങ്ങള്‍ക്ക് നല്‍കാനായി മോദി കണ്ടെത്തുന്നത്.നമ്മുടെ ബാങ്കിംഗ് സംവിധാനത്തിന്റെ താക്കോല്‍ അനില്‍ അംബാനിക്ക് പോലുള്ളവരുടെ കൈകളിലാണ് മോദി നല്‍കിയിരിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.
‘അനില്‍ അംബാനിക്ക് റാഫേല്‍ കരാറിലൂടെ 30,000 കോടി രൂപയുടെ കരാര്‍ നല്കി.പക്ഷേ പാവപ്പെട്ട കശുവണ്ടിത്തൊഴിലാളികള്‍ക്ക് എന്തെങ്കിലും നല്കാന് സാധിച്ചില്ല. എനിക്ക് രാജ്യത്തെ ദാരിദ്രത്തിനെതിരെ ഒരു മിന്നലാക്രമണം നടത്താനാണ് ആഗ്രഹം’. രാഹുല്‍ പറഞ്ഞു.
കര്‍ഷകര്‍ക്ക് വേണ്ടി ഒരു ബജറ്റുണ്ടാകും.അതില്‍ കശുവണ്ടി തൊഴിലാളികളും ഉള്‍പ്പെടും. അധികാരത്തില്‍ വന്നാല്‍ കശുവണ്ടി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അടിയന്തിരമായി പരിഹരിക്കുമെന്നും കശുവണ്ടി വ്യവസായത്തിന് തളര്‍ച്ച നേരിടുന്ന കൊല്ലം ജില്ലയിലെ ജനങ്ങള്‍ക്ക് രാഹുല്‍ വാഗ്ദാനം നല്കി.