കൊച്ചി:ആലുവയില്‍ വനിതാ ഡോക്ടറെ ബന്ദിയാക്കി സ്വര്‍ണവും പണവും കവര്‍ന്നു.100 പവനും 70,000 രൂപയുമാണ് കവര്‍ന്നത്.ചെങ്ങമനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായ ഗ്രേസ് മാത്യുവിന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്.
രണ്ടുപേര്‍ ചേര്‍ന്ന് വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന് അകത്തു കടന്നശേഷം പൊട്ടിയ മദ്യകുപ്പി ഡോക്ടറുടെ കഴുത്തില്‍ വെച്ച് ഭീഷണിപ്പെടുത്തി ബന്ദിയാക്കിയാണ് മോഷണം നടത്തിയത്.ഡോക്ടര്‍ ധരിച്ചിരുന്ന സ്വര്‍ണ്ണവും മോഷ്ടാക്കള്‍ ഊരി വാങ്ങി.മുഖംമൂടിയും നിക്കറും ധരിച്ചവരായിരുന്നു മോഷ്ടാക്കളെന്ന് ഡോക്ടര്‍ മൊഴി നല്കി.വിവാഹാവശ്യത്തിന് സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും പണവുമാണ് നഷ്ടമായത്.
മോഷ്ടാക്കള്‍ പോയതിനു പിന്നാലെ ഡോക്ടര്‍ അയല്‍വാസിയെ വിവരമറിയിക്കുകയും തുടര്‍ന്ന് അവര്‍ പോലീസിലറിയിക്കുകയും ചെയ്തു. പോലീസെത്തി തെരച്ചില്‍ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം തുടങ്ങി.