ആലുവ:പ്രളയക്കെടുതിയില്‍ നിന്ന് നാവികസേന രക്ഷപ്പെടുത്തിയ രണ്ടു കുട്ടികള്‍ മാതാപിതാക്കളെ കാണാതെ വിഷമിച്ചിരിക്കുന്നു.ആലുവ കൈപ്പത്തൂരില്‍ നിന്ന് രക്ഷപ്പെടുത്തിയ ആഷിഖും മാളവികയുമാണ് മാതാപിതാക്കളെ തേടുന്നത്. കൊച്ചി നേവല്‍ ബേസില്‍ ഇവര്‍ സുരക്ഷിതരാണ്.സമൂഹമാധ്യമങ്ങള്‍ വഴിയും വാര്‍ത്ത ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.ഇവരുടെ മാതാപിതാക്കളോ ബന്ധുക്കളോ വിവരം അറിഞ്ഞിട്ടുണ്ടെങ്കില്‍ നേവല്‍ ബേസുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
അധികൃതര്‍ അറിയിച്ചു.
ആലുവയില്‍ ത്രീവ്ര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.എന്നിരുന്നാലും ഇപ്പോഴും ആയിരങ്ങള്‍ ഇപ്പോഴും പലയിടങ്ങളായി കുടുങ്ങിക്കിടപ്പുണ്ട്.