കൊച്ചി:ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയം മുന്നില്‍ കണ്ടാണ് ഇടത് മുന്നണി വിപുലീകരിക്കുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.വീരേന്ദ്രകുമാര്‍ ഭൂമി കയ്യേറ്റക്കാരന്‍ ആണെന്ന സിപിഎം നിലപാട് മാറിയോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ആര്‍ ബാലകൃഷ്ണപ്പിള്ളയെ വിഎസ് അച്യുതാനന്ദന്‍ ജയിലില്‍ അടച്ചത അഴിമതിക്കാരനെന്നു പറഞ്ഞാണ്.പിള്ളയെ മുന്നണിയിലെടുത്തതോടെ അഴിമതിയുമായി സന്ധി ചെയ്യാന്‍ സിപിഎമ്മിന് മടിയില്ലെന്ന് വ്യക്തമാകുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമലയില്‍ നാറാണത്തു ഭ്രാന്തനെ പോലെ ആണ് സര്‍ക്കാര്‍ പെരുമാറുന്നതെന്നും മനിതി സംഘത്തെ ആരാണ് കൊണ്ടുവന്നത് എന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.എന്തിനാണ് വനിതാ മതിലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.വനിതാ മതിലില്‍ പങ്കെടുക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരെയടക്കം സിപിഎം ഭീഷണിപ്പെടുത്തുകയാണ്.ഇടതുമുന്നണി ശക്തമാക്കാന്‍ ഇത് കൊണ്ടൊന്നും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീജിത്തിനെ കൊല്ലാന്‍ നേതൃത്വം നല്‍കിയവര്‍ക്ക് സംരക്ഷണം നല്‍കുന്നത് വരാപ്പുഴ കേസില്‍ സര്‍ക്കാര്‍ കള്ളക്കളി കളിക്കുന്നതിന് തെളിവാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.