ചെന്നൈ:പുതു തലമുറയെ കീഴ്‌പ്പെടുത്തിയിരിക്കുന്ന ടിക് ടോകിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍.ഇന്ത്യന്‍ സംസ്‌കാരത്തെ നശിപ്പിക്കുന്ന തരത്തിലാണ് ടിക്‌ടോക്കിന്റെ പ്രവര്‍ത്തനമെന്ന് തമിഴ്‌നാട് ഐടി മന്ത്രി എം മണികണ്ഠന്‍ നിയമസഭയില്‍ പറഞ്ഞു. അതിനാല്‍ തമിഴ്‌നാട്ടില്‍ ടിക്‌ടോക്കിന് വിലക്കേര്‍പ്പെടുത്തണമെന്നും കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
സമൂഹ മാധ്യമങ്ങളിലൂടെ വലിയ പ്രചാരം നേടിയ ചൈനീസ് ആപ്ലിക്കേഷനാണ് ടിക്‌ടോക്.വിനോദത്തിലുപരി ടിക്‌ടോക് വീഡിയോയില്‍ അശ്‌ളീലം കൂടുന്നുവെന്ന വിമര്‍ശനമുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടിക് ടോക്കിനെതിരെ പ്രതിഷേധമു യര്‍ന്നിട്ടുണ്ട്.