തിരുവനന്തപുരം: സംസ്ഥാനത്ത്  ഇന്നും നാളെയും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

തീരദേശ മേഖലയിലുള്ളവരും മലയോര മേഖലയിലും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. അഞ്ച് ദിവസത്തേക്ക് കൂടി മഴ തുടരുമെന്നാണ് കരുതുന്നത്.

റവന്യൂ, ഫയര്‍, ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് കളക്ടര്‍മാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ കെടുതികള്‍ക്കെതിരേ ദുരന്തനിവാരണ സേന, ഫയര്‍, മെഡിക്കല്‍ ടീമുകളെയും സജ്ജമാക്കി നിര്‍ത്താനും നിര്‍ദേശമുണ്ട്.