തിരുവനന്തപുരം:മഴ ഭീഷണിയൊഴിയാതെ കേരളം.ഇന്നു മുതല്‍ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ മഴ ശക്തമാകും.നാളെ അതിതീവ്രമഴയ്ക്കു സാധ്യതയെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അറബിക്കടലില്‍ ലക്ഷദ്വീപിനടുത്തായി രൂപപ്പെട്ട ന്യൂനമര്‍ദം ശനിയാഴ്ച വൈകുന്നേരമോ ഞായറാഴ്ച പുലര്‍ച്ചെയോ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്.കാറ്റ് കേരളതീരത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ന്യൂനമര്‍ദം കാരണം കേരളതീരത്ത് ശക്തമായ മഴയും കാറ്റും ഉണ്ടാവാന്‍ സാധ്യതയുണ്ട്.
ഞായറാഴ്ച 24 മണിക്കൂറില്‍ 21 സെന്റീമീറ്റര്‍വരെ പെയ്യാം.ഞായറാഴ്ച ഇടുക്കിയിലും മലപ്പുറത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഞായറാഴ്ച വരെയും പാലക്കാട്ട് തിങ്കളാഴ്ചവരെയും ഓറഞ്ച് അലര്‍ട്ട് നിലനില്ക്കും.
ഇടുക്കിയിലും മലപ്പുറത്തും തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ടുണ്ട്.റെഡ് അലര്‍ട്ടുള്ളയിടങ്ങളില്‍ അതിതീവ്ര മഴയും ഓറഞ്ച് അലര്‍ട്ടുള്ളിടങ്ങളില്‍ അതിശക്ത മഴയുമാണ് പ്രതീക്ഷിക്കുന്നത്.മുന്‍കരുതലായി ദേശീയ ദുരന്ത നിവാരണസേനയുടെ 45 പേരടങ്ങുന്ന അഞ്ച് സംഘങ്ങള്‍ സംസ്ഥാനത്തെത്തിക്കഴിഞ്ഞു.ഇടുക്കി,വയനാട്, മലപ്പുറം ജില്ലകളില്‍ നാല് സംഘങ്ങളെയും തൃശ്ശൂരില്‍ ഒരു സംഘത്തെയും ക്യാമ്പുചെയ്യും.കടലില്‍പോയ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുനല്‍കാനും തിരിച്ചുവിളിക്കാനുമായി നാവികസേനയുടെയും തീരസംരക്ഷണസേനയുടെയും രണ്ട് ഡോണിയര്‍ വിമാനങ്ങളും മൂന്നു കപ്പലുകളും ദൗത്യം തുടങ്ങിക്കഴിഞ്ഞു.