ഡൽഹി :രാജ്ബാബ്ബാറിന് പകരം ഉത്തർപ്രദേശ് കോൺഗ്രസ് പ്രസിഡന്റ് ആയി അജയ് കുമാർ ലല്ലു ഇനി കോൺഗ്രസിനെ നയിക്കും .പുതിയ അധ്യക്ഷനെ നിയമിച്ചു കൊണ്ട് ഒരു ദീർഘകാല പോരാട്ടമാണ് കോൺഗ്രസ് നയിക്കാനൊരുങ്ങുന്നത്.രാഷ്ട്രീയ അടിത്തറ നഷ്ടപ്പെട്ട ഉത്തർ പ്രദേശിൽ സംഘടന ഉണ്ടാക്കുക എന്നത് അങ്ങേയറ്റം ശ്രമകരമാണ് . പ്രാദേശിക, ജാതി പാർട്ടികളിലേക്കു പോയവരെ തിരിച്ചു കൊണ്ടുവരിക, പാർട്ടിയുടെ ജനകീയാടിത്തറ വർധിപ്പിക്കുക എന്നതാണ് കോൺഗ്രസ് ലക്ഷ്യം .രണ്ടു വട്ടം എം എൽ എ ആയി വിജയിച്ച ലല്ലുവിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നതു പ്രിയങ്കയാണ്‌ .പ്രിയങ്കയുടെ ഗംഗ പര്യടനത്തിലും,സോൻഭദ്രയിലെ കൂട്ടക്കൊല നടന്ന സ്ഥലത്തേക്കുള്ള യാത്രയിലും ശക്തമായ പിന്തുണ നൽകിയത് അജയകുമാർ ലല്ലു ആണ് .നാല് വൈസ് പ്രസിഡന്റുമാരെയും പന്ത്രണ്ടു ജനറൽസെക്രട്ടറിമാരെയും ഇരുപത്തിനാലു സെക്രട്ടറിമാരെയും അധ്യക്ഷനോപ്പം നിയമിച്ചിട്ടുണ്ട് . ലക്‌നൗവിൽ താമസിച്ചുകൊണ്ടാണ് പ്രിയങ്ക ഉത്തർപ്രദേശിൽ രാഷ്ട്രീയ ഇടപെടൽ നടത്തുന്നത് .

Ajay kumar lallu new PCC Chief UP

ഒട്ടേറെ സീനിയർ നേതാക്കൾ താരതമ്യേന പുതുമുഖമായ ലല്ലുവിന്റെ നിയമനത്തെ എതിർത്തെങ്കിലും പ്രിയങ്ക തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു.കോൺഗ്രസിന്റെ പോഷക സംഘടനകളായ യൂത്തുകോൺഗ്രസ്സിനും എൻ എസ് യുവിനും പുതിയ തലവന്മാരെ സംസ്ഥാനത്തു നിയമിച്ചതും കൂടെ ചേർത്ത് വായിക്കുമ്പോൾ ഒരു കാര്യം ഉറപ്പിക്കാം പ്രിയങ്ക ലക്ഷ്യമിടുന്നത് 2022 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുതന്നെയാണ് .