ഉത്തര്‍ പ്രദേശ്: ഉന്നാവോ പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടി
സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും ബന്ധുവും മരിച്ചു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയേയും അഭിഭാഷകനായ മഹേന്ദ്രസിംഗിനേയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.
ബന്ധുവിനെക്കാണാന്‍ റായ്ബറേലിയിലെ ജില്ലാ ജയിലിലേക്ക് പോകുമ്പോഴായിരുന്നു അപകടം.ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയും ബന്ധുവും സംഭ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.
2017 -ാണ് കേസിനാസ്പദമായ സംഭവം. ജോലി ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ എംഎല്‍എ ആയ കുല്‍ദീപ് സെംഗാര്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. തുടര്‍ന്ന് എംഎല്‍എയ്ക്കെതിരെ പ്രതിഷേധമുയര്‍ത്തിയ പെണ്‍കുട്ടിയുടെ അച്ഛന് പോലീസ് സ്റ്റേഷനില്‍വച്ച് ക്രൂരമര്‍ദ്ദനത്തിനിരയായി മരിച്ചു. അപകടത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകട സമയത്ത് പെണ്‍കുട്ടിയുടെ കൂടെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഉണ്ടാവാതിരുന്നതില്‍ നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു.