ന്യൂയോര്‍ക്ക്: ഉപുയോക്താക്കളുടെ അനുവാദമില്ലാതെ അവരുടെ ലോക്കേഷന്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി കുടുങ്ങിയിരിക്കുകയാണ് ട്വിറ്റര്‍. കഴിഞ്ഞ ഒരാഴ്ച്ചയാണ് ചില സാങ്കേതിക പ്രശ്നങ്ങളുടെ പേരില്‍ ഇങ്ങനെ ചെയ്യേണ്ടിവന്നത് എന്നാണ് ട്വിറ്റര്‍ അറിയിച്ചിരിക്കുന്നത്.
ചില ട്വിറ്റര്‍ ഉപയോക്താക്കള്‍ തങ്ങള്‍ ലോക്കേഷന്‍ ഓണാക്കിയിട്ടില്ലെന്നും, എന്നാല്‍ ട്വിറ്ററില്‍ സ്ഥലം കാണിക്കുന്നു എന്നും പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്റര്‍ വിശദീകരണവുമായി രംഗത്ത് എത്തിയത്.
ഒരു ചെറിയ വിഭാഗത്തിനാണ് ഈ പ്രശ്നം ഉണ്ടായതെന്നും, ഇമോജികളും ജിഫുകളും ആഡ് ചെയ്യുന്നവര്‍ക്ക് ഈ പ്രശ്നം കണ്ടതെന്നും ട്വിറ്റര്‍ പറയുന്നു. എന്നാല്‍ അടുത്തിടെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ലൊക്കേഷന്‍ ഓഫാക്കിയാലും ട്രാക്ക് ചെയ്യുന്നു വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ട്വിറ്ററിന്റെ വിശദീകരണം. ആന്‍ഡ്രോയ്ഡ് ഫോണിലെ ലോക്കേഷന്‍ ട്രാക്കിന്റെ പേരില്‍ ഗൂഗിളിന് എതിരെ ദക്ഷിണകൊറിയയില്‍ കേസ് നടന്നുവരുകയാണ്.