ന്യൂഡല്‍ഹി:ഋഷികുമാര്‍ ശുക്ലയെ പുതിയ സിബിഐ ഡയറക്ടറായി നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി,സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ എന്നിവരടങ്ങിയ സമിതിയുടേതാണ് തീരുമാനം. രണ്ട് വര്‍ഷമാണ് കാലാവധി.
1983 ബാച്ച് ഐപിഎസ് ഓഫീസറായ ശുക്ല മധ്യപ്രദേശ് മുന്‍ ഡിജിപിയായിരുന്നു. ഇന്റ്റലിജന്‍സ് ഓഫിസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.1984 ബാച്ച് സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥരായ ജാവേദ് അഹമ്മദ്,രജനി കാന്ത് മിശ്ര,എസ്എസ് ദേവാല്‍ എന്നിവരുടെ പേരുകള്‍ അവസാന പട്ടികയില്‍ സമിതി പരിഗണിച്ചെങ്കിലും മല്ലികാര്‍ജുന്‍ ഖാര്‍ഗെ എതിര്‍ത്തതോടെയാണ് ആര്.കെ.ശുക്ലയെ തെരഞ്ഞെടുത്തത്.
ജനുവരി പത്തിന് അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കിയ ശേഷം നാഗേശ്വര റാവു താല്‍ക്കാലിക ചുമതല വഹിക്കുകയായിരുന്നു.നാഗേശ്വര്‍ റാവുവിന്റെ കാലാവധി ജനുവരി 31 ന് അവസാനിച്ചിരുന്നു.