തിരുവനന്തപുരം: മുന്‍ മന്ത്രിയും പ്രമുഖ സിപിഎം നേതാവുമായിരുന്ന ഇ.ചന്ദ്രശേഖരന്‍ നായരുടെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ അനുശോചിച്ചു.

മികച്ച പാര്‍ലമെന്റേറിയനും പ്രഗത്ഭനായ ഭരണാധികാരി യുമായിരുന്ന ഇ.ചന്ദ്രശേഖരന്‍ നായരുടെ നിര്യാണത്തിലൂടെ ആദര്‍ശധീരനായ രാഷ്ട്രീയ നേതാവിനെയാണ് നമുക്ക് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു.

മനുഷ്യസ്‌നേഹിയായ നല്ലൊരു കമ്മ്യൂണിസ്റ്റ് നേതാവാണ് നമ്മെ വിട്ടുപിരിഞ്ഞത്. കേരളത്തിലെ പൊതുവിതരണ രംഗം അദ്ദേഹത്തിന്റെ സംഭാവനകള്‍ എക്കാലവും ഓര്‍മ്മിക്കും. സഹകരണ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ ചന്ദ്രശേഖരന്‍ നായര്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരോടും സ്‌നേഹപൂര്‍വ്വം പെരുമാറിയ നേതാവാണെന്നും എം.എം.ഹസന്‍ പറഞ്ഞു