ദില്ലി:ഒന്നിലധികം മീടൂ വെളിപ്പെടുത്തലുകളില്‍ കുടുങ്ങി രാജിവെച്ച മുന്‍ വിദേശകാര്യമന്ത്രി എം.ജെ.അക്ബറിനെതിരെ ബലാത്സംഗ ആരോപണവുമായി മറ്റൊരു മാധ്യമപ്രവര്‍ത്തകകൂടി.ന്യൂയോര്‍ക്കിലെ നാഷണല്‍ പബ്ലിക് റേഡിയോയിലെ ചീഫ് ബിസിനസ് റിപ്പോര്‍ട്ടറായ പല്ലവി ഗോഗോയ് ആണ് അക്ബര്‍ തന്നെ പല തവണ ബലാത്സംഗം ചെയ്തെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.’വാഷിംഗ്ടണ്‍ പോസ്റ്റ്’ ദിനപത്രമാണ് പല്ലവി ഗൊഗോയിയുടെ കോളം പ്രസിദ്ധീകരിച്ചത്.
23 വര്‍ഷം മുന്‍പ് ‘ഏഷ്യന്‍ ഏജ്’ ദിനപത്രത്തില്‍ ജോലി ചെയ്യുമ്പോഴാണ് സംഭവം. എം.ജെ.അക്ബറിനെപ്പോലെ പ്രശസ്തനായ ഒരു എഡിറ്ററുടെ കീഴില്‍ ജോലി ചെയ്യാന്‍ കിട്ടിയ അവസരത്തില്‍ സന്തോഷമുണ്ടായിരുന്നെന്ന് പല്ലവി പറയുന്നു.1994-ലാണ് അക്ബര്‍ ആദ്യമായി മോശമായി പെരുമാറിയത്. ‘തലക്കെട്ടുകള്‍ കാണിക്കാനെത്തിയപ്പോള്‍ അക്ബര്‍ കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചു.അപമാനഭയം മൂലം ഒരു വിധം കുതറിമാറി ക്യാബിന് പുറത്തുകടന്നു.’പിന്നീട് മുംബൈയില്‍ വച്ചും അക്ബര്‍ മോശമായി പെരുമാറി. എതിര്‍ത്തപ്പോള്‍ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തി.ഒടുവില്‍ ജയ്പൂരിെല ഹോട്ടലില്‍ വിളിച്ചുവരുത്തി അക്ബര്‍ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തിയെന്നും ബലാത്സംഗം ചെയ്തെന്നും പല്ലവി തുറന്നുപറയുന്നു.അപമാനഭയം മൂലം അന്ന് പൊലീസില്‍ പരാതിപ്പെട്ടില്ല.പകരം ‘ഞാനെന്തിന് ഹോട്ടല്‍ മുറിയില്‍ പോയി’ എന്ന് സ്വയം ശകാരിച്ചു.എന്നാല്‍ അവിടംകൊണ്ട് ഒന്നും അവസാനിച്ചില്ല.പല തവണ അക്ബര്‍ ലൈംഗികമായി പീഡിപ്പിച്ചു.തന്നോട് സംസാരിക്കുന്ന സഹപ്രവര്‍ത്തകരുമായി അക്ബര്‍ വഴക്കിട്ടു.പിന്നീട് അമേരിക്കയിലേക്ക് ജോലിക്ക് അവസരം കിട്ടിയപ്പോള്‍ രക്ഷപ്പെടുകയായിരുന്നെന്നും പല്ലവി എഴുതുന്നു.
‘ഇന്ന് ഇത് തുറന്നുപറയുന്നത് ഞാന്‍ ഒരു അമ്മയായതുകൊണ്ടാണ്.23 വര്‍ഷം മുമ്പുണ്ടായ ദുരനുഭവങ്ങള്‍ ഞാന്‍ പതുക്കെ മറക്കാന്‍ ശ്രമിച്ചു.കഠിനാധ്വാനം കൊണ്ട് ഇപ്പോഴുള്ള സ്ഥാനത്തെത്തി.എന്നാല്‍ അക്ബറിനെതിരെ ആരോപണങ്ങളുന്നയിച്ച് നിരവധി സ്ത്രീകള്‍ രംഗത്തുവന്നത് ഞാന്‍ കണ്ടു.അവര്‍ക്കെതിരെ കേസ് നല്‍കിയിരിക്കുകയാണ് അക്ബര്‍.തന്റെ അധികാരം ഉപയോഗിച്ചാണ് അക്ബര്‍ എന്നെ ചൂഷണം ചെയ്തത്.തുറന്നു പറഞ്ഞ സ്ത്രീകള്‍ക്കെല്ലാം എന്റെ പിന്തുണയുണ്ട്.ഇനിയൊരാള്‍ക്കും ഈ അനുഭവം ഉണ്ടാകരുത്.’ പല്ലവി പറയുന്നു.
എന്നാല്‍ പല്ലവിയും താനും തമ്മില്‍ പരസ്പരസമ്മതത്തോയെുള്ള ബന്ധമായിരുന്നെന്നും കുടുംബജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായപ്പോള്‍ ബന്ധം അവസാനിപ്പിച്ചതാണെന്നും അക്ബര്‍ പറഞ്ഞു.പല്ലവി പറഞ്ഞത് നുണയാണെന്നും അവര്‍ക്ക് തന്റെ ഭര്‍ത്താവുമായി ബന്ധമു
ണ്ടായിരുന്നത് കുടുംബകലഹങ്ങള്‍ക്ക് കാരണമായെന്നും അക്ബറിന്റെ ഭാര്യ മല്ലിക പറഞ്ഞു.ആദ്യമായാണ് അക്ബറിന്റെ ഭാര്യ മീടൂ ആരോപണങ്ങളോട് പ്രതികരിക്കുന്നത്.പല്ലവി ഇരയായിരുന്നില്ലെന്നും അവര്‍ തന്റെ വീട്ടില്‍ വരാറുണ്ടായിരുന്നെന്നും മല്ലിക പറഞ്ഞു.