കൊച്ചി:നടി അക്രമിക്കപ്പെട്ട കേസില്‍ കക്ഷി ചേരാനുള്ള എഎംഎംഎ ഭാരവാഹികളായ നടിമാരുടെ ഹര്‍ജിയെ എതിര്‍ത്ത് അക്രമിക്കപ്പെട്ട നടി കോടതിയില്‍.താന്‍ ഇപ്പോള്‍ താരസംഘടനയിലെ അംഗമല്ലെന്നും തനിക്ക് പുറത്തു നിന്നും സഹായം വേണ്ടെന്നും നടി വ്യക്തമാക്കി.തന്നോട് ആലോചിച്ചാണ് സര്‍ക്കാര്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ വച്ചതെന്നും നടി കോടതിയില്‍ പറഞ്ഞു.
കേസില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് എഎംഎംഎ അംഗങ്ങളായ ഹണി റോസ്, രചനാ നാരായണന് കുട്ടി എന്നിവരാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നും കേസ് കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്നുമാണ് ഇവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത് നടിയോട് ആലോചിച്ചാണെന്നും പ്രോസിക്യൂട്ടറെ മാറ്റേണ്ട ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.നടി ഇപ്പോള്‍ സിനിമാ സംഘടനയുടെ ഭാഗമല്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ അറിയിച്ചു.