എടത്വ: സന്നദ്ധ സംഘടനകൾ നാടിന്റെ പ്രകാശഗോപുരമാണെന്നും രാഷ്ടീയ ചിന്തകൾക്കതീതമായി ഉള്ള കൂട്ടായ പ്രവർത്തനം പ്രാദേശിക വികസനങ്ങൾക്ക് പ്രേരകശക്തിയാണെന്നും എടത്വാ ‘സെൻറ് ജോർജ് ഫെറോനാ പള്ളി വികാരി ഫാദർ മാത്യം ചൂരവടി പ്രസ്താവിച്ചു. എടത്വായുടെയും സമീപപ്രദേശങ്ങളുടെയും വികസനം ലക്ഷ്യമാക്കി പ്രവർത്തിച്ചു വരുന്ന എടത്വ വികസന സമിതിയുടെ വാർഷികവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അഡ്വ. പി.കെ സദാനന്ദൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആന്റണി ഫ്രാൻസിസ് കട്ടപ്പുറം എടത്വാ വികസന സമിതിയുടെ വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഗാന്ധിജയന്തി ദിനത്തിൽ നടത്തിയ ശുചികരണ യജ്ഞത്തിൽ മികച്ച നിലവാരം പുലർത്തിയ ടീമിന് ഉള്ള സമ്മാനങ്ങൾ ടീം ലീഡർമാരായ ജയ്മോൻ ജയിംസ്, രാഹുൽ രാജീവ്, മുഹമ്മദ് യാസീൻ എന്നിിവർക്ക് മദ്യവർജന സമിതി ചങ്ങനാാശ്ശേരി അതിരൂപത പ്രസിഡന്റ് ജെ.ടി. റാംസെ സമ്മാനിച്ചു.
സ്വാഗത സംഘം ചെയർമാൻ സെബാസ്റ്റ്യൻ കട്ടപ്പുറം, ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം, ജനറൽ കൺവീനർ ഡോ.ജോൺസൺ വി ഇടിക്കുള, എ.ജെ. കുഞ്ഞുമോൻ, ജോർജ് തോമസ് കളപ്പുര, പി.കെ. ഗോപിനാഥ്, അഡ്വ. ഐസക്ക് രാജു, അജി കോശി, ഷാജി തോട്ടുകടവിൽ, ഐസക്ക് എഡ്വേർഡ്, ജോജി കരിക്കം പള്ളിൽ,ജോമോൻ ജോസഫ്, ഫിലിപ്പ് ജോസ്, എം.ജെ ജോർജ്, വർഗ്ഗീസ് ദേവസ്യ, അജയ് തകഴിയിൽ, ജോർജ്കുട്ടി വാണിയപുരയ്ക്കൽ, ടോമിച്ചൻ കളങ്ങര, വിജയകുമാർ തായംങ്കരി എന്നിവർ പ്രസംഗിച്ചു.
പുതിയ വർഷത്തെ ഭാരവാഹികളായി ആൻറണി ഫ്രാൻസിസ് (പ്രസിഡന്റ്) കുഞ്ഞുമോൻ പട്ടത്താനം, ജോർജ് തോമസ് കളപ്പുര, അഡ്വ.ഐസക്ക് രാജു, ഷാജി തോട്ടുകടവിൽ, രമേശ് കുമാർ പി.ഡി, (വൈസ് പ്രസിഡന്റ്മാർ) അഡ്വ.പി.കെ. സദാനന്ദൻ (ജനറൽ സെക്രട്ടറി) ,എ.ജെ. കുഞ്ഞുമോൻ, അജി കോശി ,ടോമിച്ചൻ കളങ്ങര, സെബാസ്റ്റ്യൻ കട്ടപ്പുറം(സെക്രട്ടറിമാർ) ഡോ.ജോൺസൺ വി.ഇടിക്കുള (ചീഫ് ജനറൽ കോർഡിനേറ്റർ), ഐസക്ക് എഡ്വേർഡ് ചെറുകാട് (ട്രഷറാർ) എന്നിവരടങ്ങിയ 31 അംഗ സമിതിയെ തെരെഞ്ഞെടുത്തു.