തിരുവനന്തപുരം:സിപിഎം ജില്ലാക്കമ്മറ്റി ഓഫീസില്‍ നടന്ന റെയ്ഡില്‍ ഡിസിപി ചൈത്രാ തെരേസാ ജോണിനെതിരെ നടപടിക്ക് ശുപര്‍ശയില്ല.വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നും റെയ്ഡ് വിവരം പിറ്റേ ദിവസം തന്നെ ചൈത്ര കോടതിയെ ബോധ്യപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.നിയമ വിധേയമായാണ് റെയ്ഡ് നടത്തിയതെന്നും അതിനാല്‍ ശക്തമായ നടപടി വേണ്ടെന്നുമാണ് എഡിജിപി മനോജ് എബ്രഹാം ഡിജിപിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.
അതേസമയം,ചൈത്രയുടെ ഭാഗത്ത് ജാഗ്രതക്കുറവ് ഉണ്ടായി.മുതിര്‍ന്ന ഓഫീസര്‍മാരുമായി കൂടിയാലോചന നടത്താതെ റെയ്ഡിന്റെ കാര്യത്തില്‍ അനാവശ്യ തിടുക്കം കാണിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ചൈത്രയ്ക്ക് എതിരെ ശക്തമായ നടപടി വേണമെന്നാണ് സിപിഎം ജില്ലാ കമ്മറ്റിയുടെ ആവശ്യം. ഇനി ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയാണ്തീ രുമാനമെടുക്കേണ്ടത്. മുഖ്യമന്ത്രി ഇന്നും ചൈത്രയുടെ നടപടിയെ വിമര്‍ശിച്ചിരുന്നു.