ഡല്‍ഹി:”എന്റെ സഹോദരന് ഒറ്റയ്ക്കാണ് പോരാടിയത്. റാഫേല്‍ വിഷയത്തില്‍ നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഏറ്റെടുക്കാന്‍ പാര്‍ട്ടി നേതാക്കള്‍ പോലും തയാറായില്ല. ‘ചൗക്കിദാര്‍ ചോര്‍ ഹേ’ (കാവല്ക്കാരന് കള്ളനാണ്) എന്ന മുദ്രാവാക്യം ആരും ആവര്‍ത്തിച്ചില്ല.തോല്‍വിയുടെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ട്”.ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം വിശകലനം ചെയ്യാന്‍ വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ പ്രിയങ്കാ ഗാന്ധി പൊട്ടിത്തെറിച്ചു.പരാജയത്തിന്റെ ഉത്തരവാദിത്വം രാഹുലിന്റെ തലയില്‍ കെട്ടിവെച്ച മുതിര്‍ന്ന നേതാക്കളെ ഉദ്ദേശിച്ചായിരുന്നു പ്രിയങ്ക ഗാന്ധി ഇങ്ങനെ പ്രതികരിച്ചത്.
പാര്‍ട്ടി അധ്യക്ഷനും സഹോദരനുമായ രാഹുല്‍ ഗാന്ധിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിക്കൊണ്ടാണ് പ്രിയങ്ക യോഗത്തില്‍ സംസാരിച്ചത്. രാഹുല്‍ ഇപ്പോള്‍ രാജിവെക്കുന്നത് ബിജെപിയുടെ കെണിയില്‍ വീഴുന്നതിന് തുല്യമാണെന്നും മുഖ്യശത്രുവായ രാഹുലിനെ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിവാക്കുകയാണ് എതിരാളികളുടെ ലക്ഷ്യമെന്നും പ്രിയങ്ക പറഞ്ഞു. ‘ചൗക്കീദാര്‍ ചോര്‍ ഹെ’ഉള്‍പ്പെടെയുള്ള രാഹുലിന്റെ പ്രചാരണ വിഷയങ്ങള്‍ തിരിച്ചടിയായെന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ വിലയിരുത്തിയത