കൊച്ചി:ലോക് സഭാതെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന സോളാര്‍ വിവാദ നായിക സരിതാ എസ് നായര്‍.എറണാകുളം മണ്ഡലത്തില്‍ ഹൈബി ഈഡനെതിരായാണ് മല്‍സരം.എറണാകുളം കളക്ടറേറ്റിലെത്തി സരിത നാമനിര്‍ദേശ പത്രിക വാങ്ങി.
തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എഫ്‌ഐആര്‍ ഇട്ട ആളുകള്‍ ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.ഈ നടപടിയെ ചോദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മല്‍സരിക്കുന്നത്. അല്ലാതെ ജയിച്ച് എംപിയായി പാര്‍ലമെന്റില്‍ പോയി ഇരിക്കാനല്ലെന്നും സരിത പറഞ്ഞു.
കോണ്‍ഗ്രസിലെ പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നിരവധി മെയിലുകളും ഫാക്‌സുകളും അയച്ചെങ്കിലും ഒരിക്കലും അദ്ദേഹം മറുപടി തന്നിട്ടില്ല. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാവാന്‍പോവുന്ന ആള്‍ ഇങ്ങനെയാണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടതെന്നും സരിത ചോദിച്ചു.