കാസർഗോഡ് പെരിയയിൽ ശരത്,കൃപേഷ് എന്നീ യുവാക്കളെ മൃഗീയമായി കൊന്ന സി പി എമ്മിന്റെ ക്വട്ടേഷൻ സംഘത്തിനെതിരെ സി പി ഐയും കാനം രാജേന്ദ്രനും പ്രതികരിക്കാത്തത് സി പി ഐ നാലു ലോക് സഭാ സീറ്റിൽ മത്സരിക്കുന്നതിനാലാണ് എന്ന് കെ. മുരളീധരൻ എം എൽ എ ആരോപിച്ചു.ഇലക്ഷനിൽ സി പി എമ്മുമായി പരമാവധി സഹകരണം ലഭിക്കുവാൻ സ്വന്തം അഭിപ്രായം തന്നെ അടിയറ വച്ചിരിക്കുകയാണ് സി പി ഐ എന്ന് മുരളി പരിഹസിച്ചു.
കാസർഗോഡ് പെരിയയിൽ ശരത്,കൃപേഷ് എന്നീ യൂത്ത് കോൺഗ്രസ്സുകാരെ കൊലപ്പെടുത്തിയവരെ കണ്ടെത്താൻ സി ബി ഐ അന്വേഷണം വേണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിലും കേരളാ പോലീസിലും വിശ്വാസമില്ല എന്നും മുരളി കെ പി സി സി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ തുറന്നടിച്ചു.