തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍
സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് എല്‍ഡിഎഫ്.സിപിഐ എം 16 മണ്ഡലങ്ങളിലും സിപിഐ 4 മണ്ഡലങ്ങളിലുമാണ് മത്സരിക്കുന്നത്. ആറ് സിറ്റിംഗ് എംപിമാരും ആറ് എംഎല്‍എമാരും മത്സരിക്കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.സിപിഐ സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സ്ഥാനാര്‍ത്ഥികള്‍ ചുവടെ:
തിരുവനന്തപുരം -സി ദിവാകരന് (സിപിഐ)
ആറ്റിങ്ങല്‍ – എ സമ്പത്ത് (സിപിഐ എം)
കൊല്ലം- കെ എന്‍ ബാലഗോപാല്‍ (സിപിഐ എം)
പത്തനംതിട്ട – വീണ ജോര്‍ജ്ജ് (സിപിഐ എം)
മാവേലിക്കര -ചിറ്റയം ഗോപകുമാര്‍ (സിപിഐ)
ആലപ്പുഴ – എ എം ആരിഫ് (സിപിഐ എം)
ഇടുക്കി – ജോയിസ് ജോര്‍ജ്ജ് (സിപിഐ എം സ്വത.)
കോട്ടയം – വി എന്‍ വാസവന് (സിപിഐ എം)
എറണാകുളം – പി രാജീവ് (സിപിഐ എം)
ചാലക്കുടി – ഇന്നസെന്റ് (സിപിഐ എം സ്വത.)
തൃശൂര്‍ – രാജാജി മാത്യു തോമസ് (സിപിഐ)
ആലത്തൂര്‍ – പി കെ ബിജു (സിപിഐ എം)
പാലക്കാട് – എം ബി രാജേഷ് (സിപിഐ എം)
പൊന്നാനി – പി വി അന്‍വര്‍ (സിപിഐ എം സ്വത.)
മലപ്പുറം – വി പി സാനു (സിപിഐ എം)
കോഴിക്കോട് – എ പ്രദീപ് കുമാര്‍ (സിപിഐ എം)
വടകര – പി ജയരാജന് (സിപിഐ എം)
വയനാട് – പി പി സുനീര്‍ (സിപിഐ)
കണ്ണൂര്‍ – പി കെ ശ്രീമതി (സിപിഐ എം)
കാസര്‍കോട് – കെ പി സതീഷ് ചന്ദ്രന് (സിപിഐ എം)
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാരെ മത്സരിപ്പിക്കുന്നത് ആദ്യമായല്ലെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.ഈ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം വളരെ പ്രധാനമാണ്.ദില്ലിയില്‍ ഒരു മതേതര സര്‍ക്കാര്‍ വരാന്‍ ഇടതുപക്ഷത്തിന് പരമാവധി സീറ്റുകള്‍ ലഭിക്കണം. ദേശീയരാഷ്ട്രീയത്തില്‍ ഇടപെടാനുള്ള ഇടതുപക്ഷത്തിന്റെ ശക്തി കൂട്ടണമെന്നും കോടിയേരി പറഞ്ഞു.