കാഠ്മണ്ഡു:എവറസ്റ്റ് കൊടുമുടി കീഴടക്കാനെ ത്തിയവരില്‍ തിരക്കില്‍ കുടുങ്ങി രണ്ട് സ്ത്രീകളടക്കം മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു.പൂനെ സ്വദേശി നിഹാല്‍ അഷ്പാഗ് (27), മുംബയ് സ്വദേശി അഞ്ജലി ഷെരാദ്(54), ഒഡീഷ സ്വദേശി കല്പന ദാസ് എന്നിവരാണ് മരിച്ചത്.
പര്വ്വതാരോഹണത്തിനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് മണിക്കൂറുകളോളം നിന്നതിനെത്തുടര്ന്നുണ്ടായ നിര്‍ജലീകരണം മൂലമാണ് മരണം സംഭവിച്ചത്.200-ഇ അധികം പര്‍വതാരോഹകര്‍ ഒരുമിച്ചെത്തിയതാണ് അപകടത്തിനു കാരണമായത്. വ്യാഴാഴ്ചയാണ് മൂന്നു പര്വതകാരോഹകര് മരിച്ചത്.ഇതോടെ പത്തുദിവസത്തിനുള്ളില്‍ എവറസ്റ്റില്‍ മരിച്ചവരുടെ എണ്ണം ഏഴായി.
എവറസ്റ്റ് കൊടുമുടി കയറാനുള്ള സീസണ് മാര്‍ച്ചു മുതല്‍ ജൂണ്‍ വരെയാണ്.വിവിധ രാജ്യങ്ങളില്‍നിന്നായി 381 പേര്‍ക്കാണ് എവറസ്റ്റ് കയറാന്‍ നേപ്പാള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.എന്നാല്‍ മോശം കാലാവസ്ഥാ കാരണം സമയം വെട്ടിച്ചുരുക്കിയതു കാരണം വലിയ തിരക്കാണ് എവറസ്റ്റില്‍ അനുഭവപ്പെട്ടത്.
Home INTERNATIONAL എവറസ്റ്റ് കീഴടക്കാനെത്തി; തിരക്കില്‍പ്പെട്ട് രണ്ട് സ്ത്രീകളടക്കം മൂന്ന് ഇന്ത്യക്കാര്‍കൂടി മരിച്ചു