തിരുവനന്തപുരം:വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥിയാര് എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കയാണ് വോട്ടർമാർ .ബി ജെ പി ജില്ലാ നേതൃത്വം പറയുന്നത് പ്രഥമ പരിഗണന കുമ്മനം രാജശേഖരന് തന്നെയാണ് എന്നാണ്.മുൻ കാലങ്ങളിൽ എവിടെയൊക്കെ ഉപതെരെഞ്ഞെടുപ്പുണ്ടായാലും തോൽക്കാൻ നിയോഗം രാജേട്ടൻ എന്ന് ബി ജെ പിക്കാർ സ്നേഹത്തോടെ വിളിക്കുന്ന ഓ രാജഗോപാലിനായിരുന്നു .എവിടെയൊക്കെ മത്സരിച്ചു തോറ്റിട്ടുണ്ട് എന്ന് പെട്ടെന്ന് ചോദിച്ചാൽ രാജഗോപാലിന് പോലും തെറ്റാതെ പറയാനാകില്ല .എന്നാൽ നിരവധി തവണത്തെ തോൽവിക്ക് ശേഷം രാജഗോപാൽ നേമം നിയമസഭാ പ്രതിനിധിയായി വിജയിച്ചു കയറി . അതോടെ രാജഗോപാലിന്റെ ദൗത്യം ഏറ്റെടുക്കാൻ അണികൾക്ക് പുതിയൊരു രാജേട്ടനെ കിട്ടി .സാത്വികനായ രാഷ്ട്രീയക്കാരൻ എന്നറിയപ്പെടുന്ന കുമ്മനം രാജശേഖരൻ.നിരവധി തവണ തോറ്റെങ്കിലും പാർട്ടിയുടെ പ്രകടനം മെച്ചപ്പെടുത്തി എന്നിടത്താണ് വീണ്ടും വീണ്ടും കുമ്മനത്തിനെ പരിഗണിക്കാനുള്ള കാരണം .വട്ടിയൂർക്കാവിൽ കഴിഞ്ഞതവണ എൽ ഡി എഫിനെ കടത്തിവെട്ടി ബി ജെ പിയെ രണ്ടാം സ്ഥാനത്തെത്തിക്കാൻ രാജശേഖരന് കഴിഞ്ഞു .വടകര എം പിയായിക്കഴിഞ്ഞ കെ മുരളീധരന്റെ അഭാവം കൂടിയാകുമ്പോൾ കുമ്മനത്തിനു വിജയപ്രതീക്ഷയേറെ എന്നാണ് ബി ജെ പി കണക്കുകൂട്ടൽ .എന്നാൽ തിരുവനന്തപുരം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കുമ്മനത്തിന്റെ കനത്തതോൽവിയും തരൂരിന്റെ ഭൂരിപക്ഷവും ബി ജെ പിയുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തുന്നതാണ് .