ന്യൂ ഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണിക്ക് അടിയന്തിര ശസ്ത്രക്രിയ. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ അദ്ദേഹത്തെ ഇന്നലെ പ്രവേശിപ്പിച്ചിരുന്നു. നേരിയ മസ്തിഷ്ക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് അടിയന്തിര ശസ്ത്രക്രിയ നടത്തുന്നത്.
ആന്റണിയെ സന്ദര്‍ശിച്ച നാഡീരോഗ ചികിത്സ വിദഗ്ദ്ധരും ജനറല്‍ ഡോക്ടര്‍മാരുമാണ് നാളെ രാവിലെ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. വസതിയില്‍ വീണതിനെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയ്ക്കാണ് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.