ജക്കാര്‍ത്ത:ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണനേട്ടവുമായി ജിന്സണ് ജോണ്സണ് കേരളത്തിന്റെ അഭിമാനമായി.1500 മീറ്ററില്‍ പുരുഷ വിഭാഗത്തില്‍ ജിന്സണ് സ്വര്‍ണം നേടിയത് 3.44.72 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കിയാണ്.ഇതോടെ അത്ലറ്റിക്സില് ഇന്ത്യയ്ക്ക് 6 സ്വര്‍ണ്ണം നേടാനായി.വനിതകളില്‍ ഇന്ത്യയുടെ മലയാളിതാരം പി.യു.ചിത്ര വെങ്കലം നേടി.12.56 സെക്കന്‍ഡിലാണ് ചിത്രയുടെ നേട്ടം.
800 മീറ്റര്‍ മല്‍സരത്തില്‍ ജിന്സണ് ജോണ്സണ് വെള്ളി നേടിയിരുന്നു.എന്നാല്‍ 800 മീറ്ററില്‍ സ്വര്‍ണം നേടിയ മന്‍ജിത് സിങ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.1500, 800 ഇനങ്ങളില്‍ ദേശീയ ചാംപ്യനാണ് ജിന്സണ് ജോണ്സണ്.