കൊച്ചി:ഐഎസ് ബന്ധമുള്ള ഒരാളെ കൊച്ചിയില്‍നിന്ന് അറസ്റ്റ് ചെയ്തു.പാലക്കാട് സ്വദേശിയായ റിയാസിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ പറയുന്നു.ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുടെ ആസൂത്രകന്‍ സഹ്റാന്‍ ഹാഷിമിന്റെ ആരാധകനായിരുന്നു റിയാസെന്നും എന്‍ഐഎ പറഞ്ഞു.റിയാസിനെ നാളെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.
നേരത്തേ കസ്റ്റഡിയിലെടുത്ത കാസര്‍കോഡ് സ്വദേശികളായ രണ്ടുപേരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ശ്രീലങ്കയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇവരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തി മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും മറ്റു രേഖകളും പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ഇവരോട് കൊച്ചിയില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണവുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു.എന്നാല്‍ കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ആളുകളെ എത്തിച്ചതില്‍ ഇവര്‍ക്ക് ബന്ധമുണ്ടെന്നും എന്‍ഐഎ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.