ന്യൂഡല്‍ഹി:ഒഡീഷയെ തകര്‍ത്ത് സംഹാരതാണ്ഡവമാടിയ ഫോനി ചുഴലിക്കാറ്റ് ബംളാളിലേക്കു കടന്നു.എന്നാല്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 90 കിലോമീറ്ററായി കുറഞ്ഞു.അര്‍ധരാത്രിയോടെ ബംഗാളില്‍ കരതൊട്ട ഫോനി ഖരഖ്പൂരിലാണ് ആദ്യം വീശിയത്.ഖരഖ്പൂരിലും ബര്‍ദ്വാനിലും കനത്തമഴയെ തുടര്‍ന്ന് വെള്ളംപൊങ്ങി. കൊല്‍ക്കത്തയടക്കമുള്ള പ്രധാനനഗരങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.കൊല്‍ക്കത്ത വിമാനത്താവളം അടച്ചു. 83 പാസഞ്ചര്‍ ട്രെയിനുകള്‍ അടക്കം 140 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.
ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ മരിച്ചവരുടെ എണ്ണം പത്തായി. തീര്‍ത്ഥാടന നഗരമായ പുരി പൂര്‍ണമായും തകര്‍ന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഫോനിയില്‍ വന്‍ മരങ്ങള്‍ കടപുഴകി. കൃഷിയിടങ്ങള്‍ ഒലിച്ചുപോയി.നൂറിലധികം കെട്ടിടങ്ങള്‍ തകര്‍ന്നു.പുരിയില്‍ ജില്ലയില്‍ മാത്രം 160 ഓളം പേര്‍ക്ക് പരിക്കേറ്റു. പതിനൊന്ന് ലക്ഷത്തോളം ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു.
ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ച ഇടങ്ങളില്‍ ഭക്ഷണവും വെള്ളവും സര്‍ക്കാര്‍ ലഭ്യമാക്കിട്ടുണ്ട്.