കാര്‍ട്ടരും കാലിയും അമ്മയുടെ ഉദരത്തില്‍ നിന്നും പുറത്തേക്ക് വന്നത് ഒരുമിച്ചാണ്. എന്നാല്‍ സാധാരണ ഇരട്ട കുട്ടികളില്‍ നിന്നും അവരെ വ്യത്യസ്തരാക്കുന്നത് കളിക്കുന്നതും ചിരിക്കുന്നതും മുതല്‍ നടക്കാന്‍ ഇരു കാലുകള്‍ കൂടി പങ്കിടുന്ന സയാമീസുകളാണെന്നതിനാലാണ്.

കുഞ്ഞിങ്ങള്‍ക്കായി ഡ്രസ്സും, ഇരിപ്പിടവും പോലുള്ള ഒഴിച്ചുകൂടാന്‍ പറ്റാത്ത കാര്യങ്ങള്‍ വരെ ഒരുക്കുവാന്‍ ബുദ്ധിമുട്ടിലാണ് ഒന്‍പത് മാസം പിന്നിട്ട അമേരിക്കക്കാരായ കുഞ്ഞുങ്ങളുടെ രക്ഷകര്‍ത്താളായ ചെല്‍സയും ടോറസ്സും. എന്നാല്‍ ഉടാഹ് സെന്റര്‍ ഫോര്‍ അസ്സസ്സീവ് ടെക്‌നോളജി (യുസിഎടി)ഇവരുടെ ആകുലതകള്‍ക്ക് സഹായവുമായെത്തിയത്.

കാല്‍ പാദങ്ങള്‍ നിലത്ത് തൊട്ട് തിരിച്ചറിഞ്ഞ് നടക്കാന്‍ സഹായകരമാകുന്ന പ്രത്യകമായി തയ്യാറാക്കിയ വാക്കറാണ് കുഞ്ഞുങ്ങള്‍ക്കായി യുസിഎടി സമ്മാനിച്ചത്. 400 ഡോളര്‍ ഗ്രാന്‍ഡിലാണ് യന്ത്രം നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്.