കേരളത്തിലെ ബി ജെ പി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ പ്രഖ്യാപിച്ചു .അഖിലേന്ത്യാ അധ്യക്ഷൻ ജെ പി നദ്ദയാണ് സുരേന്ദ്രനെ പ്രസിഡന്റായി നിയമിച്ചത്.രണ്ടായിരത്തി ഇരുപത്തി ഒന്നിലെ നിയമസഭാ തെരഞ്ഞെടുപ്പിനായി പാർട്ടിയെ തയ്യാറാക്കുക എന്ന ദൗത്യമാണ് ബി ജെ പി കേന്ദ്ര നേതൃത്വം സുരേന്ദ്രനെ ഏൽപ്പിച്ചിരിക്കുന്നത് .എല്ലാ നേതാക്കളെയും ഒത്തൊരുമിച്ചു കൊണ്ടുപോകുമെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു .