മുംബൈ: ഓഹരി വിപണി നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും താമസിയാതെ നഷ്ടത്തിലേക്ക വഴിമാറി.

സെന്‍സെക്‌സ് 36 പോയന്റ് നഷ്ടത്തില്‍ 33,537ലും നിഫ്റ്റി 17 പോയന്റ് താഴ്ന്ന് 10,406ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1128 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 753 ഓഹരികള്‍ നഷ്ടത്തിലുമാണ്.

സണ്‍ ഫാര്‍മ, ലുപിന്‍, സിപ്ല, കോള്‍ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.

എന്നാല്‍, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, എല്‍ആന്റ്ടി, ഐടിസി, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ ഇപ്പോഴും നേട്ടത്തിലാണ്.