കണ്ണൂര്‍:കള്ളവോട്ട് ആരോപണവുമായി വീണ്ടും കോണ്‍ഗ്രസ്. കണ്ണൂരില്‍ 199 പേര് കള്ളവോട്ട് ചെയ്തെന്നാണ് തെളിവു സഹിതമുള്ള ആരോപണം. കള്ളവോട്ട് ചെയ്തവരുടെ വിശദമായ പട്ടിക സഹിതം കോണ്‍ഗ്രസ് ജില്ലാ കളക്ടര്‍ക്കു പരാതി നല്കി.കള്ളവോട്ട് ചെയ്തവരെ കൂടാതെ ഒത്താശ ചെയ്ത ഉദ്യോഗസ്ഥരുടെ വിവരങ്ങളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.
കള്ളവോട്ട് ചെയ്തവരില്‍ 40 പേര് സ്ത്രീകളാണ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് 22 കള്ളവോട്ടുകള്‍ ചെയ്തു.ഇതില്‍ ആറുപേര്‍ സ്ത്രീകളാണ്. പ്രായപൂര്‍ത്തിയാവാത്തവരും വോട്ട് ചെയ്തതായി പരാതിയില്‍ പറയുന്നു.ധര്‍മടത്ത് അച്ഛന്റെ വോട്ട് മകന് ചെയ്തെന്നും ഒരു ജനപ്രതിനിധിയുടെ കൊച്ചുമകള്‍ കള്ളവോട്ട് ചെയ്തെന്നും പരാതിയില്‍ പറയുന്നു. പേരാവൂരില്‍ 35 പേരും തളിപ്പറമ്പില്‍ 77 പേരും കള്ളവോട്ട് ചെയ്തത്.മന്ത്രി ഇപി ജയരാജന്റെ മണ്ഡലമായ മട്ടന്നൂരില്‍ 65 പേരാണ് കള്ളവോട്ട് ചെയ്തത്.
കള്ളവോട്ട് ആരോപണത്തില്‍ വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച് നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.