കൊച്ചി:’നിപ’യെന്ന മഹാമാരി പ്രമേയമാക്കി ആഷിക് അബു സംവിധാനം ചെയ്ത വൈറസ് എന്ന സിനിമ സ്റ്റേ ചെയ്തു.ചിത്രത്തിന്റെ പേരും കഥയും മോഷ്ടിച്ചതാണെന്ന് ആരോപിച്ച് സംവിധായകന് ഉദയ് അനന്തന് നല്കിയ ഹര്‍ജിയിലാണ് എറണാകുളം സെഷന്‍സ് കോടതി സിനിമയ്ക്ക് സ്റ്റേ ഏര്‍പ്പെടുത്തിയത്.സിനിമയുടെ പ്രദര്‍ശനവും മൊഴിമാറ്റവും നിര്‍ത്തി വയ്ക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.വിഷു റിലീസായി ഏപ്രില്‍ 11ന് ചിത്രം തീയേറ്ററുകളിലെത്തുമെന്നായിരുന്നു പ്രഖ്യാപനം.
വൈറസ് എന്ന പേരില്‍ താന്‍ ഒരു ഡ്രാമ നിര്‍മ്മിച്ചിരുന്നതായും അതാണ് ആഷിഖ് അബു സിനിമയാക്കിയതെന്നുമാണ് ഉദയ് അനന്തന്റെ ആരോപണം.കുഞ്ചാക്കോ ബോബന്, ടൊവിനോ തോമസ്, രേവതി, റഹ്മാന്, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന് ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്, ഷറഫുദ്ദീന്, സെന്തില്‍ കൃഷ്ണന് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.
മുഹ്സിന് പരാരി,സുഹാസ് ഷര്‍ഫു എന്നിവര്‍ തിരക്കഥയെഴുതിയ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാജീവ് രവിയാണ്.സുഷിന് ശ്യാം സംഗീതസംവിധാനവും സൈജു ശ്രീധരന് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.