കൊച്ചി:കനകമല ഐ എസ് കേസിൽ ആറുപേരും കുറ്റക്കാർ ഒരാളെ വെറുതെ വിട്ടു . കോളിളക്കം സൃഷ്‌ടിച്ച കേസാണ് കനകമല ഐ എസ് കേസ് .കേരളത്തിൽ നിന്നും യുവാക്കളെ ഐ എസിലേക്ക് റിക്രൂട്ട് ചെയ്ത സംഘത്തെ കണ്ണൂരിലെ കനകമലയിൽ രഹസ്യ യോഗം കൂടുന്നതിനിടെ പിടികൂടുകയായിരുന്നു . തങ്ങളുടെ പ്രായം പരിഗണിച്ചു മാപ്പു നൽകണമെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു .കേസിൽ പ്രതികളുടെ ഐ എസ് ബന്ധം തെളിയിക്കാനായില്ല. എന്നാൽ യു എ പി എ ചുമത്തിയത് നിലനിൽക്കും. പ്രതികൾ തീവ്രവാദപ്രവർത്തനം നടത്തി എന്നും അക്രമപ്രവർത്തനത്തിനു പദ്ധതിയിട്ടു എന്നതും തെളിയിക്കപ്പെട്ടു .ശിക്ഷ മറ്റന്നാൾ കൊച്ചി എൻ ഐ എ കോടതി വിധിക്കും .മനീദ് മുഹമ്മദ്, സ്വാലിഫ് മുഹമ്മദ്, റഷീദ് അലി, എൻ കെ റാംഷദ്, പി സഫ്വാൻ, ഷജീർ എന്നിവരെ ദേശീയ അന്വേഷണ ഏജൻസി കോടതി കുറ്റക്കാരായി വിധിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) അഥവാ യു എ പി എ ആക്ട് പ്രകാരമാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.മതിയായ തെളിവുകളുടെ അഭാവത്തിൽ എൻ കെ വസീമിനെ കോടതി കുറ്റവിമുക്തനാക്കി.
വലിയ സ്ഫോടനങ്ങൾക്കും ജഡ്ജിമാരെകൊല്ലാനും പിടിയിലായവർ പദ്ധതിയിട്ടു എന്നതാണ് പ്രോസിക്യൂഷൻ കേസ് .