ഷിംല:നടി മഞ്ജു വാര്യരും സംവിധായകന് സനല്‍കുമാര്‍ ശശിധരനുമടക്കം 30 അംഗ സിനിമാ ഷൂട്ടിംഗ് സംഘം ഹിമാചല്‍ പ്രദേശില്‍ കുടുങ്ങി. ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഇവര്‍ ഷൂട്ടിംഗ് നടത്തുന്ന ഛത്രു പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ്.
ഇന്നലെ മഞ്ജു വാര്യര്‍ സഹോദരന് മധു വാര്യരുമായി സാറ്റലൈറ്റ് ഫോണ്‍ വഴി സംസാരിച്ചിരുന്നു. ഇരുനൂറോളംപേര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണെന്ന് മഞ്ജു പറഞ്ഞതായും മധു വാര്യര്‍ അറിയിച്ചു. ഇപ്പോള്‍ എല്ലാവരും സുരക്ഷിതരാണെന്നും എന്നാല്‍ സംഘത്തിന്റെ കൈവശം രണ്ടുദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണുള്ളതെന്നും മഞ്ജു പറഞ്ഞു.
അതേസമയം വിഷയത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന് ഇടപെട്ടു. ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചുവെന്നും അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.